ശബരിമല: റിവ്യൂ ഹരജികളുടെ തല്‍സമയ സംപ്രേഷണം വേണമെന്ന്

വാദം കേള്‍ക്കുന്നതിന്റെ തല്‍സമയ സംപ്രേഷണത്തിനൊപ്പം വീഡിയോ റെക്കോര്‍ഡിങ്ങും അനുവദിക്കണമെന്നാണ് ആവശ്യം

Update: 2019-01-11 16:29 GMT

ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പുനപ്പരിശോധനാ ഹരജികളും പരിഗണിക്കുമ്പോള്‍ കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പഭക്തരുടെ സംഘടന രംഗത്ത്. വാദം കേള്‍ക്കുന്നതിന്റെ തല്‍സമയ സംപ്രേഷണത്തിനൊപ്പം വീഡിയോ റെക്കോര്‍ഡിങ്ങും അനുവദിക്കണമെന്നാണ് ആവശ്യം.

അയ്യപ്പഭക്തരുടെ ദേശീയ സംഘടനയായ ദേശീയ അയ്യഭക്ത അസോസിയേഷനാണ് സുപ്രിംകോടതിക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് കയറാമെന്ന സുപ്രിംകോടതി ഭരണഘടനാ ബഞ്ചിനെതിരായ പുനപ്പരിശോധനാ ഹരജികളും ഇതുമായി ബന്ധപ്പെട്ട ചില പുതിയ ഹരജികളും ഈമാസം 22നാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനപ്പരിശോധനാ ഹരജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.


Tags:    

Similar News