പൊതുമരാമത്തും ജല അതോറിറ്റിയും തമ്മില്‍ തര്‍ക്കം: ഒരാഴ്ചയ്ക്കകം കുടിവെള്ള കണക്ഷന്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്.

Update: 2022-05-04 15:13 GMT

കോഴിക്കോട്: ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുടിവെള്ള കണക്ഷന്‍ നല്‍കുന്നില്ലെന്ന പരാതി ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. പൊറ്റമ്മല്‍ കീര്‍ത്തിയില്‍ സി എസ് സജീവിന് കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് ഉത്തരവ്. പൊതുമരാമത്ത് വകുപ്പ് നടത്തുന്ന ഡ്രൈനേജിന്റെ ജോലികള്‍ നടക്കുന്നതു കൊണ്ടാണ് ജല അതോറിറ്റി കുടിവെള്ള കണക്ഷന്‍ നല്‍കാത്തതെന്ന് പരാതിയില്‍ പറയുന്നു. ജല അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം പരാതിക്കാരന്‍ 9716 രൂപ അടച്ചു. ഡ്രൈനേജ് ജോലികള്‍ പൂര്‍ത്തിയായിട്ടും കുടിവെള്ള കണക്ഷന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.

Similar News