ആരോഗ്യപ്രവര്‍ത്തകരുടെ സേവനം: തെറ്റിദ്ധാരണ നീക്കുമെന്ന് ജില്ലാ കലക്ടര്‍

കൊവിഡ് പോസിറ്റീവ് ആയ ആരോഗ്യപ്രവര്‍ത്തകരെ ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളില്‍ ഏകപക്ഷീയമായി നിയോഗിക്കാന്‍ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് വസ്തുത പൂര്‍ണമായും മനസ്സിലാക്കാതെയുളള പ്രതികരണങ്ങളാണ് ഉണ്ടാവുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Update: 2020-07-22 06:54 GMT
ആരോഗ്യപ്രവര്‍ത്തകരുടെ സേവനം:  തെറ്റിദ്ധാരണ നീക്കുമെന്ന് ജില്ലാ കലക്ടര്‍

തൃശൂര്‍: കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ സേവനമനുഷ്ഠിക്കാന്‍ കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉണ്ടായ പ്രതികരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ഏതെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ അതിനുളള സന്നദ്ധത അറിയിച്ചാല്‍, അവരെ ഉപയോഗപ്പെടുത്തുന്നതിന് മാര്‍ഗ്ഗരേഖ ഉണ്ടാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുക മാത്രമേ ചെയ്തിട്ടുളളൂ.

കൊവിഡ് പോസിറ്റീവ് ആയ ആരോഗ്യപ്രവര്‍ത്തകരെ ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളില്‍ ഏകപക്ഷീയമായി നിയോഗിക്കാന്‍ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് വസ്തുത പൂര്‍ണമായും മനസ്സിലാക്കാതെയുളള പ്രതികരണങ്ങളാണ് ഉണ്ടാവുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

Tags:    

Similar News