കാറില്‍ നായയെ കെട്ടിവലിച്ച സംഭവം: വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കണമെന്ന് പോലിസ്; ആര്‍ടിഒയ്ക്ക് റിപോര്‍ട് നല്‍കി
നായയെ കെട്ടിവലിക്കാന്‍ ഉപയോഗിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ ചാലക്ക കോന്നം വിട്ടില്‍ യൂസഫിനെ ഇന്നലെ തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്ത ചെങ്ങമനാട് പോലിസ് യൂസഫിനെ അറസ്റ്റു ചെയ്യുകയായിരുന്നു
കൊച്ചി: വളര്‍ത്തുനായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കണമെന്ന് ആര്‍ടിഒയോട് പോലീസ് ആവശ്യപ്പെട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലിസ് ആര്‍ടിഒയ്ക്ക് റിപോര്‍ട് നല്‍കി.നായയെ കെട്ടിവലിക്കാന്‍ ഉപയോഗിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ കര്‍ശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് എസ്.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാഹനത്തിന്റെ ഡ്രൈവര്‍ ചാലക്ക കോന്നം വിട്ടില്‍ യൂസഫിനെ ഇന്നലെ തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസ് രജിസ്റ്റര്‍ ചെയ്ത ചെങ്ങമനാട് പോലിസ് യൂസഫിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കുന്നുകര പഞ്ചായത്തിലെ ചാലാക്ക കുത്തിയതോട് റോഡില്‍ വെള്ളിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. അതിവേഗം പോവുകയായിരുന്ന ടാക്സി കാറിന്റെ പിറകിലായിരുന്നു നായയെ കഴുത്തില്‍ കയറിട്ട് കെട്ടിയിട്ടിരുന്നത്.
ബൈക്കിലത്തെിയ യുവാവ് സംഭവം തിരിക്കിയെങ്കിലും ഡ്രൈവര്‍ തട്ടിക്കയറുകയായിരുന്നു. അതോടെ മൊബൈലില്‍ ദൃശ്യം പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും മൃഗ സ്നേഹികളുടെ സംഘടനയെ വിവരം അറിയിക്കുകയുമായിരുന്നു. മൃഗ സ്നേഹികള്‍ ചെങ്ങമനാട് പോലിസില്‍ വിവരമറിയിച്ചു.