ഡോളര്‍ കടത്ത് കേസ്; ജോയിന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് ഇന്ന് ചോദ്യംചെയ്യും

യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ആയിരുന്ന ഖാലിദ് നയതന്ത്ര പരിരക്ഷയോടെ ഡോളര്‍ കടത്തിയ സംഭവത്തിലാണ് ഷൈന്‍ ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

Update: 2021-01-19 04:14 GMT

തിരുവനന്തപുരം: വിദേശത്തേയ്ക്ക് ഡോളര്‍ കടത്തിയ കേസില്‍ സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ഷൈന്‍ എ ഹഖിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനായി ഇന്ന് രാവിലെ 10ന് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ആയിരുന്ന ഖാലിദ് നയതന്ത്ര പരിരക്ഷയോടെ ഡോളര്‍ കടത്തിയ സംഭവത്തിലാണ് ഷൈന്‍ ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

ലൈഫ് മിഷന്‍ കമ്മീഷനായി ലഭിച്ച തുക ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയ കേസില്‍ ഈജിപ്ഷ്യന്‍ ഖാലിദിനെതിരേ കസ്റ്റംസ് അന്വേഷണം തുടരുന്നുണ്ട്. 2018 മുതല്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ പദവിയിലുള്ളത് സുനിലാണ്. കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ താന്‍ യുഎഇ കോണ്‍സുലേറ്റിലെ ആര്‍ക്കും ഇത്തരം തിരിച്ചറിയില്‍ രേഖ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം മുന്‍ പ്രോട്ടോകോള്‍ ഓഫിസര്‍ ഷൈന്‍ എ ഹക്കിലേക്ക് എത്തിയത്. സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ ഷൈന്‍ ഹഖുമായുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Tags:    

Similar News