ഡോളര്‍ക്കടത്ത് കേസ്: സ്വപ്‌നയുടെ രഹസ്യമൊഴി ഇ ഡി ക്ക് നല്‍കാനാവില്ലെന്ന് കോടതി

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കുന്നതിനെ കസ്റ്റംസ് കോടതിയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു

Update: 2022-06-23 13:50 GMT

കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി.എറണാകുളം സിജെഎം കോടതിയാണ് ഇ ഡി യുടെ ഹരജി തള്ളിയത്.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കുന്നതിനെ കസ്റ്റംസ് കോടതിയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ മൊഴി പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്നും കസ്റ്റംസ് പറഞ്ഞിരുന്നു.ഹരജിയില്‍ വിശദമായ വാദം കേട്ടതിനു ശേഷമാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്.

Tags:    

Similar News