ഡോണ വർഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകം: ആരോഗ്യമന്ത്രി

അത്യാസന്ന നിലയിലുള്ള രോഗിയുടെ അടുത്തേക്ക് പുറപ്പെട്ട 108 ആംബുലൻസ് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകട മരണം സംഭവിക്കുകയായിരുന്നു.

Update: 2020-05-05 00:30 GMT

തിരുവനന്തപുരം: ഡോണ വർഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. അത്യാസന്ന നിലയിലുള്ള രോഗിയുടെ അടുത്തേക്ക് പുറപ്പെട്ട 108 ആംബുലൻസ് മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകട മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് അന്തിക്കാട് ആൽ സ്റ്റോപ്പിനു സമീപമാണ് അപകടം. രണ്ട് ആഴ്ചയായി അന്തിക്കാട് ആശുപത്രിയിലെ 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പെരിങ്ങോട്ടുകര സ്വദേശി താണിക്കൽ ചമ്മണത്ത് വർഗീസിന്റെ മകൾ ഡോണ വർഗീസ് (23). ഡോണയുടെ മരണത്തിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

Tags:    

Similar News