എന്റെ അടുത്ത് ആളാകാന്‍ വരരുത്': മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി

Update: 2023-11-04 06:12 GMT

തൃശൂര്‍: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് ബിജെപി നേതാവും മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. 'എന്റെ അടുത്ത് ആളാകാന്‍ വരരുത്' എന്ന് അദ്ദേഹം പറഞ്ഞു. ആളാകാന്‍ വരുന്നതല്ലെന്ന് മാധ്യമപ്രവര്‍ത്തക മറുപടി പറയുന്നതും കേള്‍ക്കാം. 'ആളാകാന്‍ വരരുത്. കോടതിയാണ് ഇനി നോക്കുന്നത്. അവര്‍ നോക്കിക്കോളും. യു വാന്‍ഡ് മി ടു കണ്‍ഡിന്യൂ, ആസ്‌ക് ഹെര്‍ ടു മൂവ് ബാക്ക്' അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പോലിസ് കേസെടുത്തിരുന്നു. സംഭവത്തില്‍ നടന്‍ മാപ്പും പറഞ്ഞു. അടുത്തിടെ, കൊച്ചി കലൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കേരളപ്പിറവി ദിനാഘോഷത്തില്‍ അതിഥിയായി എത്തിയ സുരേഷ് ഗോപി, മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. 'പ്ലീസ് കീപ് എവേ ഫ്രം മീ, നോ ബോഡി ടച്ചിങ്. താങ്ക്യു' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.





Tags:    

Similar News