ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ നിബന്ധനകളില്‍ ഇളവ്
കാലാവധി കഴിഞ്ഞ െ്രെഡവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതില്‍ ഇളവുമായി ഗതാഗതവകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ തല്‍ക്കാലം പിഴ അടയ്‌ക്കേണ്ടതില്ല.
തിരുവനന്തപുരം: കാലാവധി കഴിഞ്ഞ െ്രെഡവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതില്‍ ഇളവുമായി ഗതാഗതവകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ തല്‍ക്കാലം പിഴ അടയ്‌ക്കേണ്ടതില്ല.
ഗതാഗത കമ്മിഷണറുടെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, ഒരു വര്‍ഷം കഴിഞ്ഞും എന്നാല്‍ 5 വര്‍ഷത്തിനകവും ലൈസന്‍സ് പുതുക്കുന്നവര്‍ പിഴയും ഫീസും അടച്ച് ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷ നല്‍കിയാല്‍ ഉടന്‍ അതു ലഭിക്കും. ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച് 30 ദിവസം കഴിഞ്ഞേ പ്രായോഗികക്ഷമതാ പരീക്ഷയ്ക്കു ഹാജരാകാവൂ എന്ന നിബന്ധനയും ഒഴിവാക്കി. ഇത്തരക്കാര്‍ക്കായി പാര്‍ട്ട് 2 ടെസ്റ്റ് ആഴ്ചയില്‍ ഒരു ദിവസം നടത്തും. ഇത്തരം ടെസ്റ്റുകള്‍ക്ക് അപേക്ഷകന്‍ കൊണ്ടുവരുന്ന അനുയോജ്യമായ വാഹനങ്ങള്‍ ഉപയോഗിക്കാം.
കാലാവധി കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷം പുതുക്കുന്ന ലൈസന്‍സുകള്‍ക്കായി കേന്ദ്ര മോട്ടര്‍ വാഹന ചട്ടപ്രകാരമുള്ള രേഖകളും ഫീസും പിഴയും സമര്‍പ്പിക്കണം. ഇവര്‍ക്കും അപേക്ഷ നല്‍കിയാല്‍ ടെസ്റ്റ് ഇല്ലാതെ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. പ്രായോഗികക്ഷമതാ പരിശോധനയ്ക്ക് 30 ദിവസം എന്ന നിബന്ധന ഇവര്‍ക്കും ഒഴിവാക്കി. എന്നാല്‍ പാര്‍ട്ട് 1 (8, എച്ച്) പാര്‍ട്ട് 2 (റോഡ്) ടെസ്റ്റുകള്‍ പാസായാല്‍ മാത്രമേ െ്രെഡവിങ് ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളു.
ഒരു െ്രെഡവിങ് ലൈസന്‍സിന്, ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നിങ്ങനെ 2 കാലാവധി ഉണ്ടെങ്കില്‍ ഒരെണ്ണത്തിനു കാലാവധി കഴിയുകയും മറ്റേതിനു കാലാവധി കഴിയാതിരിക്കുകയോ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിയാതിരിക്കുകയോ ചെയ്യുന്നെങ്കില്‍ അത്തരം ലൈസന്‍സുകള്‍ ടെസ്റ്റ് കൂടാതെ പുതുക്കി നല്‍കും.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളൊടിക്കാന്‍ പുതുതായി ലൈസെന്‍സ് എടുക്കാനും പുതുക്കാനും വിദ്യാഭ്യാസ യോഗ്യത ഇനി മാനദണ്ഡമാക്കില്ല. എട്ടാം ക്ലാസ് പാസാകേണ്ടെന്ന കേന്ദ്ര നിയമത്തിലെ ഭേദഗതി വ്യവസ്ഥ അതേപടി നടപ്പാക്കും. െ്രെഡവിംഗ് ലൈസന്‍സ് പുതുക്കാതെ വാഹനമോടിക്കുന്നത് കുറ്റകരവും ഡ്രൈവര്‍ക്കെതിരെ കേസ് എടുക്കുന്നതുമാണ്.