പേരാമ്പ്രയില്‍ ചങ്ങാടം മറിഞ്ഞ് ഒരാള്‍ മരിച്ചു
ഇന്ന് വൈകീട്ട് നാലിന് ചെരുവണ്ണൂര്‍ ആവള പാണ്ടിയില്‍ കാരയില്‍ നടപ്പാലത്തിലാണ് അപകടം. മൂന്ന് പേര് സഞ്ചരിച്ച ചങ്ങാടം മറിയികുയായിരുന്നു.
കോഴിക്കോട്: പേരാമ്പ്രക്ക് സമീപം വയലില്‍ ചങ്ങാടം മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ട്പേര് നീന്തി രക്ഷപ്പെട്ടു. രയരോത്ത് പരേതനായ ചെക്കോട്ടി മാസ്റ്ററുടെ മകന് ശ്രീകുമാര്‍(45) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് നാലിന് ചെരുവണ്ണൂര്‍ ആവള പാണ്ടിയില്‍ കാരയില്‍ നടപ്പാലത്തിലാണ് അപകടം. മൂന്ന് പേര് സഞ്ചരിച്ച ചങ്ങാടം മറിയികുയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേര് നീന്തി രക്ഷപ്പെട്ടു. ശ്രീകുമാറിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ഫയര്ഫോര്സും എത്തി നടത്തിയ തിരച്ചിലില്‍ വൈകീട്ട് അഞ്ചോടെ മൃതദേഹം കണ്ടെത്തി. പെരിഞ്ചേരി കടവില്‍ നിന്ന് വന്ന മുങ്ങല്‍ വിദഗ്ധന്‍ ഷിജില്‍ ലാലാണ് മൃതദേഹം പുറത്തെടുത്തെടുത്തത്.
പരേതയായ അമ്മാളുവാണ് മരിച്ച ശ്രീകുമാറിന്റെ മാതാവ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: വിശ്വന്(ഹെല്‍ത് ഇന്‍സ്പെക്ടര്‍), വിനോദന്‍(അധ്യാപകന്-മുയിപ്പോത്ത് യുപി സ്കൂള്‍), പ്രദീപന്(ഹെഡ് ക്ലാര്‍ക്ക്, വിദ്യാഭ്യാസ വകുപ്പ്), പ്രഭാവതി, ശ്രീനിവാസന്.