തൃശൂരില്‍ തെരുവുനായയുടെ കടിയേറ്റ് വയോധികയ്ക്ക് പരിക്ക്
നെന്മണിക്കര ചീനപ്പിള്ളി പരേതനായ രാമന്റെ ഭാര്യ മാധവിക്കാണ് (75) പരിക്കേറ്റത്. കാലിന് പരിക്കേറ്റ മാധവിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കടയില്‍ പോയി തിരിച്ചുവരുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
തൃശൂര്‍: നെന്മണിക്കരയില്‍ തെരുവുനായയുടെ കടിയേറ്റ് വയോധികക്ക് പരിക്കേറ്റു. നെന്മണിക്കര ചീനപ്പിള്ളി പരേതനായ രാമന്റെ ഭാര്യ മാധവിക്കാണ് (75) പരിക്കേറ്റത്. കാലിന് പരിക്കേറ്റ മാധവിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കടയില്‍ പോയി തിരിച്ചുവരുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ വടകര താഴെ അങ്ങാടിയില്‍ ഇന്ന് സ്ത്രീക്ക് തെരുവ് നായയുടെ കടിയേറ്റു. ഒതയോത്തു സഫിയക്കാണ് കടിയേറ്റത്. ആശുപത്രിയില്‍ പോകുന്ന വഴിക്കാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ബൈക്കിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. ജന്മഭൂമി കൊല്ലം റിപ്പോര്‍ട്ടര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.