ആലുവയിലെ നിയമ വിദ്യാര്‍ഥിനിയുടെ മരണം: അന്വേഷണം എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി

ഡിവൈഎസ്പി വി രാജീവിനാണ് കേസിന്റെ അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Update: 2021-11-25 14:49 GMT

കൊച്ചി: ആലവുയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയാ പര്‍വ്വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി.ഡിവൈഎസ്പി വി രാജീവിനാണ് കേസിന്റെ അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

മോഫിയ പര്‍വ്വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍(27),സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ് (63),റുഖിയ (55) എന്നിവരെ ആലുവ പോലിസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.ആലുവ സി ഐ, സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കുറിപ്പെഴുതി വെച്ചതിനു ശേഷമായിരുന്നു മോഫിയ ആത്മഹത്യ ചെയ്തത്.

ഇതേ തുടര്‍ന്ന് സി ഐ സുധീറിനെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസമായി ആലുവ എസ്പി ഓഫിസിനു മുന്നിലും പോലിസ് സ്‌റ്റേഷനു മുന്നിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു വരികയാണ്.മൊഫിയയ്ക്ക് നീതി വേണമംെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ഥികളായ സഹപാഠികളുടെ നേതൃത്വത്തിലും ഇന്ന് ആലുവ എസ്പി ഓഫിസിനു മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു

Tags:    

Similar News