ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവം : രണ്ടു ഗോവ സ്വദേശികള്‍ കൂടി പിടിയില്‍
ഗോവ ബോഗ്മലോ ഭാഗത്ത് ചിക്കോള്‍നയില്‍ എന്റ്റിഎസ് ഗേറ്റിന് സമീപം ഡേവിഡ് ഡയസ് (35), ഗോവ പനാജി വാസ്‌കോഡഗാമ ഖരിയേടാ ഭാഗത്ത് റമീ വാസ് (52) എന്നിവരെയാണ് ഗോവയില്‍ നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവന്‍ സ്വദേശിയായ മാങ്കോര്‍ ഹില്‍ ഗുരുദ്വാര റോഡില്‍ മൗലാലി ഹബീബുല്‍ ഷേഖ്, കണ്ണൂര്‍,കൂത്തുപറമ്പ് സ്വദേശി അബൂട്ടി എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു
കൊച്ചി: ആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. ഗോവ ബോഗ്മലോ ഭാഗത്ത് ചിക്കോള്‍നയില്‍ എന്റ്റിഎസ് ഗേറ്റിന് സമീപം ഡേവിഡ് ഡയസ് (35), ഗോവ പനാജി വാസ്‌കോഡഗാമ ഖരിയേടാ ഭാഗത്ത് റമീ വാസ് (52) എന്നിവരെയാണ് ഗോവയില്‍ നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗോവന്‍ സ്വദേശിയായ മാങ്കോര്‍ ഹില്‍ ഗുരുദ്വാര റോഡില്‍ മൗലാലി ഹബീബുല്‍ ഷേഖ്, കണ്ണൂര്‍,കൂത്തുപറമ്പ് സ്വദേശി അബൂട്ടി എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ സാഹസികമായി ഗോവയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ അഞ്ചിനാണ് ആണ് സംഭവം. ഉച്ചക്ക് ഒന്നരയോടെ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ എന്നും പറഞ്ഞ് അഞ്ച് പേര്‍ എത്തിയത്. പരിശോധന നടത്തി വീട്ടില്‍ നിന്ന് അമ്പതു പവനോളം സ്വര്‍ണ്ണവും , ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു കളഞ്ഞു. വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും സംഘം കൊണ്ടുപോയി. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു.
ഡിവൈഎസ്പി പി കെ ശിവന്‍കുട്ടി, എസ്എച്ച്ഒ എല്‍ അനില്‍കുമാര്‍, സിപിഒമാരായ മാഹിന്‍ ഷാ അബൂബക്കര്‍, കെ എം മനോജ്, കെ എം സിയാദ്, ബെന്നി ഐസക്ക്, മുഹമ്മദ് അമീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.