എറണാകുളം-അങ്കമാലി അതിരൂപത : മാര്‍ ആന്റണി കരിയില്‍ വത്തിക്കാന്‍ സ്ഥാനപതിയെ രാജി സന്നദ്ധ അറിയിച്ചതായി സൂചന
എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെത്തിയ വത്തിക്കാന്‍ സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി സന്നദ്ദത അറിയിച്ചതെന്നാണ് വിവരം.സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്ത മാര്‍ ആന്റണി കരിയില്‍ കൈമാറിയെന്നും സൂചനയുണ്ട്.എന്നാല്‍ അതിരൂപതയിലെ വൈദിക നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ തല്‍സ്ഥാനത്ത് രാജി വെയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായി സൂചന.എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെത്തിയ വത്തിക്കാന്‍ സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജി സന്നദ്ദത അറിയിച്ചതെന്നാണ് വിവരം.സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്ത മാര്‍ ആന്റണി കരിയില്‍ കൈമാറിയെന്നും സൂചനയുണ്ട്.എന്നാല്‍ അതിരൂപതയിലെ വൈദിക നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മാര്‍ ആന്റണി കരിയില്‍ രാജിവെച്ചാല്‍ അതിരൂപതയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം പ്രഖ്യാപിക്കുമെന്നാണ് സൂചന. വത്തിക്കാനായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഈ തീരുിമാനം സീറോ മലബാര്‍ സഭ സിനഡിലൂടെയായിരിക്കും പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം.വരും ദിവസം തന്നെ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടപ്പിലാക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ എറണാകുളംഅങ്കമാലി അതിരൂപത ശക്തമായി നിലകൊള്ളുകയാണ്. ഇതുമൂലം അതിരൂപതയില്‍ തീരുമാനം നടപ്പിലായിട്ടില്ല.എറണാകുളംഅങ്കമാലി അതിരൂപതയില്‍ 50 വര്‍ഷത്തിലധികമായി ചൊല്ലിവരുന്ന ജനാഭിമുഖ കുര്‍ബ്ബാന അര്‍പ്പണം മാത്രമെ അംഗീകരിക്കുവെന്നാണ് അതിരൂപതയിലെ ഭൂരിഭാഗം വൈദികരുടെയും വിശ്വാസികളുടെയും നിലപാട്.എന്നാല്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടത്തണമെന്നാണ് സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കമുള്ളവരുടെ നിലപാട്.
അതിരൂപതയിലെ വൈദികര്‍ ഇതേ ചൊല്ലി നാളുകളായി എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും വിശ്വാസികളും സീറോ മലബാര്‍ സഭാ നേതൃത്വത്തവും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്.ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നാളുകളായി അതിപരൂപതയും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും തമ്മില്‍ ഭിന്നതയിലാണ്.ഇതിനു പിന്നാലെയാണ് കുര്‍ബ്ബാന അര്‍പ്പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും ഉണ്ടായത്.അതിരൂപതയില്‍ ഇപ്പോഴും ജനാഭിമുഖ കുര്‍ബ്ബാന തന്നെയാണ് ചൊല്ലുന്നത്.ഇതിനെ പിന്തുണയ്ക്കുന്നതിനെ തുടര്‍ന്നാണ് മാര്‍ ആന്റണി കരിയിലിനെതിരെ വത്തിക്കാന്‍ നടപടിയെടുക്കുന്നതെന്നാണ് സൂചന.വത്തിക്കാന്റെ നടപടിക്കെതിരെ ഇന്നലെ അതിരൂപതിയിലെ വൈദികര്‍ പ്രതിഷേധ യോഗം ചേര്‍ന്ന് തീരുമാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി പ്രമേയം പാസാക്കിയിരുന്നു.