29 വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവം;സിബിഎസ്ഇ മേഖല ഡയറക്ടര്‍ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി
അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം.പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഇനി പരീക്ഷ എഴുതാന്‍ സാധിക്കുമോയെന്നും ഹൈക്കോടതി ആരാഞ്ഞു.കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബി എസ് ഇയുടെ ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ അറിയുന്നുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ സിബിഎസ്ഇ ഡയറക്ടറെയും ചെയര്‍മാനെയും വിളിച്ചു വരുത്തേണ്ടിവരുമെന്നും ഹൈക്കോടതി പറഞ്ഞു
കൊച്ചി:തോപ്പുംപടി മൂലംകുഴി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിലെ 29 വിദ്യാര്‍ഥികള്‍ക്ക് സിബി എസ് ഇ പത്താംകക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി.സിബിഎസ് ഇ മേഖല ഡയറക്ടര്‍ നാളെ രേഖകളുമായി ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം.പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഇനി പരീക്ഷ എഴുതാന്‍ സാധിക്കുമോയെന്നും ഹൈക്കോടതി ആരാഞ്ഞു.
കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സിബി എസ് ഇയുടെ ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ അറിയുന്നുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു.ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ സിബിഎസ്ഇ ഡയറക്ടറെയും ചെയര്‍മാനെയും വിളിച്ചു വരുത്തേണ്ടിവരുമെന്നും ഹൈക്കോടതി പറഞ്ഞു.സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും പോലിസിനെയും ഹൈക്കോടതി കേസില്‍ കക്ഷി ചേര്‍ത്തു.വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷമായിരിക്കും ഹൈക്കോടതി തുടര്‍ നടപടി സ്വീകരിക്കുകയെന്നാണ് സൂചന.
സിബിഎസ്ഇ അഫിലിയേഷന്‍ ഇല്ലാതിരിക്കെ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വഞ്ചിച്ചെന്നു കാണിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂള്‍ മാനേജ്മെന്റ് സ്‌കൂള്‍ ട്രസ്റ്റ് പ്രസിഡന്റ് മെല്‍ബിന്‍ ഡിക്രൂസ്(59), സ്‌കൂള്‍ സ്‌കൂള്‍ മാനേജരായ മാഗി അരൂജ(55) എന്നിവരെ് തോപ്പുംപടി പോലിസ് അറസ്റ്റ് ചെയ്തു റിമാന്റു ചെയ്തിരുന്നു.പരീക്ഷ തീയതി അടുത്തിട്ടും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളിലാണ് സ്‌കൂളിന് അംഗീകാരം ഇല്ലാത്ത കാര്യം രക്ഷിതാക്കള്‍ അറിയുന്നത്.തുടര്‍ന്നാണ് പരാതിയുമായി ഇവര്‍ പോലിസിനെ സമീപിച്ചത്.