മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍
ഇടപ്പള്ളി സ്വദേശി ജോഷി(51),തമ്മനം സ്വദേശി ബേഴ്‌സണ്‍(52) എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്.കേസിലെ മറ്റു പ്രതികളായ എരൂര്‍ നടമ സ്വദേശി സന്തോഷ്,രഞ്ജിത് എന്നിവര്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു
കൊച്ചി: മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പു നടത്തിയ കേസിലെ പ്രതികള്‍ പോലിസ് പിടിയില്‍.ഇടപ്പള്ളി സ്വദേശി ജോഷി(51),തമ്മനം സ്വദേശി ബേഴ്‌സണ്‍(52) എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്.കേസിലെ മറ്റു പ്രതികളായ എരൂര്‍ നടമ സ്വദേശി സന്തോഷ്,രഞ്ജിത് എന്നിവര്‍ ഒളിവിലാണെന്ന് പോലിസ് പറഞ്ഞു.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.9,000 രൂപ നിക്ഷേപിച്ചാല്‍ രണ്ടര യൂറോ എല്ലാ ആഴ്ചയും അക്കൗണ്ടില്‍ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.2021ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.എറണാകുളം ഇടപ്പള്ളി സ്വദേശിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലിസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.ഇതിനിടയിലാണ് രണ്ടു പേര്‍ പിടിയിലായത്.