വാടക വീട്ടില്‍ നിന്നും കഞ്ചാവ് പിടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
തൊടുപുഴ കാരിക്കോട് സ്വദേശി ഷാഹിന്‍ഷാ (22) യെയാണ് പ്രത്യേക അമ്പേഷണ സംഘം അറസ്റ്റ് ചെയ്തത്
കൊച്ചി: കല്ലൂര്‍ക്കാട് വാടക വീട്ടില്‍ നിന്നും കഞ്ചാവ് പിടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് സ്വദേശി ഷാഹിന്‍ഷാ (22) യെയാണ് പ്രത്യേക അമ്പേഷണ സംഘം അറസ്റ്റ് ചെയ്തത്. 2020 നവംബറില്‍ 40 കിലോയോളം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. ഈ കേസില്‍ ഉള്‍പ്പെട്ട ആറ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍പ്പോയി.
ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തൊടുപുഴയില്‍ നിന്നാണ് ഷാഹിന്ഷായെ പിടികൂടിയത്. ആന്ധ്രയിലെ പഡേരുവില്‍ നിന്നും കഞ്ചാവ് വാങ്ങുന്നതിന് പണം നല്‍കിയത് ഇയാളാണെന്നും വാടക വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച ശേഷം ചെറുകിട വില്‍പ്പനയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലിസ് പറഞ്ഞു. മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പ്പനയുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്നും പോലിസ് പറഞ്ഞു.