അധികാരപരിധി വിപുലമാക്കി കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി;കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് നടപ്പാക്കും
കെഎംടിഎ യുടെ പ്രവര്‍ത്തന പരിധിയില്‍ ജിസിഡിഎ , ജിഐഡിഎ പ്രദേശങ്ങളും ഉള്‍പ്പെടുത്തി വിപുലീകരിക്കും. ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് കമ്മിറ്റി, അര്‍ബന്‍ ഫ്രൈറ്റ് കമ്മിറ്റി, സിറ്റി ട്രാന്‍സ്‌പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി, ട്രാഫിക് ഇന്റഗ്രേഷന്‍ കമ്മിറ്റി, ഇന്റഗ്രേറ്റഡ് ലാന്‍ഡ് യൂസ് ആന്റ് ടൗണ്‍ പ്ലാനിങ് കമ്മിറ്റി എന്നിവ രൂപീകരിക്കും
കൊച്ചി: സംയോജിത നഗരഗതാഗത രംഗത്ത് രാജ്യത്തെ മുന്‍നിര സംവിധാനമാകുവാന്‍ കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി (കെഎംടിഎ) ഒരുങ്ങുന്നു. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎംടിഎ യുടെ പ്രഥമയോഗത്തില്‍ കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ അധികാരപരിധി വിപുലീകരിക്കാനും ഗോശ്രീ ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടു.വിവരസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ എല്ലാ വിഭാഗം ഗതാഗതസംവിധാനങ്ങളെയും കോര്‍ത്തിണക്കുന്ന കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് നടപ്പാക്കും
കെഎംടിഎ യുടെ പ്രവര്‍ത്തന പരിധിയില്‍ ജിസിഡിഎ , ജിഐഡിഎ പ്രദേശങ്ങളും ഉള്‍പ്പെടുത്തി വിപുലീകരിക്കും. ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് കമ്മിറ്റി, അര്‍ബന്‍ ഫ്രൈറ്റ് കമ്മിറ്റി, സിറ്റി ട്രാന്‍സ്‌പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി, ട്രാഫിക് ഇന്റഗ്രേഷന്‍ കമ്മിറ്റി, ഇന്റഗ്രേറ്റഡ് ലാന്‍ഡ് യൂസ് ആന്റ് ടൗണ്‍ പ്ലാനിങ് കമ്മിറ്റി എന്നിവ രൂപീകരിക്കും. പുതുക്കിയ സമഗ്രഗതാഗതപദ്ധതി തയ്യാറാക്കുക, നഗരഗതാഗത ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ും യോഗം രൂപം നല്‍കി.
ഗതാഗതരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ ഏജന്‍സികളുമായി ഗതാഗത പരിഷ്‌ക്കരണത്തിനുള്ള ബാധ്യതാരഹിത കരാറുകളില്‍ ഏര്‍പ്പെടും. നിലവില്‍ നഗരത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളായ നോര്‍ത്ത് - സൗത്ത് റെയില്‍ സ്റ്റേഷനുകളെ നടപ്പാത വഴി ബന്ധിപ്പിക്കല്‍, കൊച്ചി അനുസ്യൂതയാത്രാ പദ്ധതി, യന്ത്രേതരഗതാഗത പദ്ധതി എന്നിവയില്‍ കെഎംടിഎ. നേതൃത്വപരമായ പ്രാതിനിധ്യം വഹിക്കും.
കൊച്ചി നഗരത്തിലെ വിവിധ ഗതാഗത പദ്ധതികള്‍ക്ക് ഗതാഗതവകുപ്പിലൂടെ നല്‍കിയിരുന്ന സഹായം കെഎംടിഎയിലൂടെ നല്‍കും. അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബോധ്യമാവുന്ന തരത്തില്‍ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കണമെന്ന് കെഎംടിഎ അധ്യക്ഷന്‍ കൂടിയായ മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.നഗരത്തിന്റെ ഗതാഗത വികസന പദ്ധതികള്‍ക്കെല്ലാം കെഎംടിഎ മുന്‍കൈ എടുക്കണമെന്നും എല്ലാ സമിതികളിലും കൊച്ചി കോര്‍പ്പറേഷന്റെ പ്രാതിനിധ്യം ഉണ്ടാകണമെന്നും മേയര്‍ എം അനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ വിദഗ്ദ്ധ അംഗങ്ങളായ ഒ പി അഗര്‍വാള്‍, രവി രാമന്‍, ജോണ്‍ മാത്യു, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതി ലാല്‍, കെഎംടിഎ സിഇഒ ജാഫര്‍ മാലിക്, ജില്ലാ കലക്ടര്‍ എസ് സുഹാസ്, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്, അസി. കമ്മീഷ്ണര്‍ ടി ബി വിജയന്‍, ചീഫ് ടൗണ്‍ പ്ലാനര്‍ ജിജി ജോര്‍ജ്ജ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ റെജി പി വര്‍ഗീസ്, ജില്ല സീനിയര്‍ ടൗണ്‍ പ്ലാനര്‍ കെ എം ഗോപകുമാര്‍ പങ്കെടുത്തു.