സനുമോഹന്‍ രണ്ടു ദിവസത്തിനകം പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍
സനുമോഹന്‍ ഇപ്പോഴും ജിവിച്ചിരിപ്പുണ്ട്.ഇയാള്‍ മൂകാംബികയില്‍ ഉണ്ടായിരുന്നവെന്നതിന്റെ തെളിവുകള്‍ കൃത്യമായി പോലിസിന് ലഭിച്ചു.പോലിസ് സംഘം മൂകാംബികയിലും സമീപ പ്രദേശങ്ങൡും തിരച്ചില്‍ നടത്തുന്നുണ്ട്.വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹന്‍ രണ്ടു ദിവത്തിനുള്ളില്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എച്ച് നാഗരാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സനുമോഹന്‍ ഇപ്പോഴും ജിവിച്ചിരിപ്പുണ്ട്.ഇയാള്‍ മൂകാംബികയില്‍ ഉണ്ടായിരുന്നവെന്നതിന്റെ തെളിവുകള്‍ കൃത്യമായി പോലിസിന് ലഭിച്ചു.പോലിസ് സംഘം മൂകാംബികയിലും സമീപ പ്രദേശങ്ങൡും തിരച്ചില്‍ നടത്തുന്നുണ്ട്.വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.രണ്ടു ദിവസത്തിനുളളില്‍ തന്നെ സനുമോഹന്‍ പിടിയിലാകുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
അതേ സമയം സമയം കൊല്ലൂര്‍ മൂകാംബികയില്‍ സനുമോഹന്‍ ഉണ്ടെന്ന വിവരം ലഭിച്ചതോടെ പോലിസ് അവിടെയെത്തിയെങ്കിലും പോലിസ് എത്തുന്നതിന് മുമ്പ് ലോഡ്ജില്‍ നിന്നും ഇയാള്‍ രക്ഷപെടുകയായിരുന്നുവെന്നാണ് വിവരം.ഹോട്ടല്‍ ബില്ലുമായി ബന്ധപ്പെട്ട് തര്‍ക്കം നടക്കുന്നതിനിടയില്‍ മലയാളികളാണ് ഇയാളെ തിരിച്ചറിഞ്ഞത്.ഇത് മനസിലാക്കിയ ഇയാള്‍ അവിടെ നിന്നും മുങ്ങുകായിരുന്നു.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് പ്രദേശമാകെ തിരച്ചില്‍ നടത്തുണ്ട്.
സനുമോഹന്റെ വിവിധ രൂപത്തിലുള്ള ഫോട്ടോകള്‍ കര്‍ണ്ണാടകം പോലിസിന് കൈമാറിയിട്ടുണ്ട്.കഴിഞ്ഞ മാസം 21 നാണ് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പിതാവ് സനുമോഹനായി പോലിസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ കാറില്‍ തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞുവെന്ന സൂചനയാണ് പോലിസിന് ലഭിച്ചത്. തുടര്‍ന്നാണ് കേരളത്തിന് പുറത്തേക്ക് പോലിസ് അന്വേഷണം വ്യാപിപ്പിച്ചത്.