അമ്പലത്തിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷണം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

മുതുകാട് അമ്പലത്തിലെ ഭണ്ഡാരം കുത്തിത്തുറുന്ന് പണം മോഷ്ടിച്ച കേസിലാണ്കളമശ്ശേരി ഏലൂരില്‍ താമസിക്കുന്ന ഡല്‍ഹി സ്വദേശി മുഹമ്മദ് സോനു (25), തൃപുര അഗര്‍ത്തല സ്വദേശി മുഹമ്മദ് ഓനിക് ഖാന്‍ (25) എന്നിവരെ ബിനാനിപുരം പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-03-09 13:04 GMT

കൊച്ചി: അമ്പലത്തിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ച കേസില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. മുതുകാട് അമ്പലത്തിലെ ഭണ്ഡാരം കുത്തിത്തുറുന്ന് പണം മോഷ്ടിച്ച കേസിലാണ് കളമശ്ശേരി ഏലൂരില്‍ താമസിക്കുന്ന ഡല്‍ഹി സ്വദേശി മുഹമ്മദ് സോനു (25), തൃപുര അഗര്‍ത്തല സ്വദേശി മുഹമ്മദ് ഓനിക് ഖാന്‍ (25) എന്നിവരെ ബിനാനിപുരം പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി മുപ്പത്തടം മുതുകാട് അമ്പലത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് പണവുമായി ഇവര്‍ കടന്നു കളയുകയായിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന രണ്ട് സിസിടിവി കാമറകളും കേടുപാട് വരുത്തിയിരുന്നുവെന്ന് പോലിസ് പറഞ്ഞു. മുഹമ്മദ് സോനുവിനെതിരെ ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനില്‍ മോഷണ കേസ് നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു.

ഇസ്‌പെക്ടര്‍ വി ആര്‍ സുനില്‍. സബ്ബ് ഇന്‍സ്‌പെക്ടര്‍ ടി കെ സുധീര്‍, എഎസ്‌ഐ മാരായ സതീശന്‍, ആന്റണി ഗില്‍ബര്‍ട്ട്, എസ്‌സിപിഒ നസീബ്, സിപിഒ ഹാരിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News