സ്വര്‍ണ്ണക്കള്ളക്കടത്ത്: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് പരിശോധന ശക്തമാക്കി പോലിസ്

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തു വരുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന്റെ വെളിയില്‍ വച്ചാണ് പോലിസിന്റെ പരിശോധന ശക്തമാക്കിയിട്ടള്ളത്. ഇതിനു വേണ്ടി രാജ്യാന്തര ടെര്‍മിനലില്‍ പോലിസിന്റെ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു

Update: 2022-05-26 12:39 GMT

കൊച്ചി: സ്വര്‍ണ്ണക്കള്ളകടത്ത് തടയാന്‍ നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് പോലിസ് പരിശോധന ശക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തു വരുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന്റെ വെളിയില്‍ വച്ചാണ് പോലിസിന്റെ പരിശോധന ശക്തമാക്കിയിട്ടള്ളത്. ഇതിനു വേണ്ടി രാജ്യാന്തര ടെര്‍മിനലില്‍ പോലിസിന്റെ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു.

കള്ളക്കടത്തിനെ പറ്റി വിവരം ലഭിക്കുന്നവര്‍ക്ക് അത് പോലിസിനെ അറിയിക്കാവുന്നതാണ്. ഇവരെ പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നെടുമ്പാശ്ശേരി പോലിസ് ഇന്‍സ്‌പെക്ടര്‍ 9497987128, ആലുവ ഡിവൈഎസ്പി 9497990077, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി 9497990073 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കാവുന്നതാണെന്നും ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.

Tags:    

Similar News