കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കഞ്ചാവ് വില്‍പ്പന: ഒഡിഷ സ്വദേശി പിടിയില്‍
ഒഡീഷ റായ്ക്കാട് ജില്ലയിലെ പത്മപൂരില്‍ താമസിക്കുന്ന ഈശ്വര്‍ മാജി (19) യെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒഡീഷയില്‍ നിന്നും സാഹസികമായി പിടികൂടിയത്
കൊച്ചി: കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഒഡീഷ സ്വദേശി അറസ്റ്റില്‍. ഒഡീഷ റായ്ക്കാട് ജില്ലയിലെ പത്മപൂരില്‍ താമസിക്കുന്ന ഈശ്വര്‍ മാജി (19) യെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒഡീഷയില്‍ നിന്നും സാഹസികമായി പിടികൂടിയത്. രണ്ടാഴ്ച മുമ്പ് അങ്കമാലി, നോര്‍ത്ത് പറവൂര്‍ എന്നിവടങ്ങളില്‍ നിന്ന് പതിനാല് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റിലാകുകയും ചെയ്തു.
ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയത് ഈശ്വര്‍ മാജിയാണെന്ന് പോലിസ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള കഞ്ചാവ് കടഞ്ഞ് സംഘം വാഹനങ്ങളിലെത്തിയാണ് ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നത്. കേസില്‍ മുന്‍പ് അറസ്റ്റിലായ പ്രതികളുടെ പക്കല്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ താമസിക്കുന്ന സ്ഥലം മനസ്സിലാക്കി പ്രാദേശിക പോലിസിന്റെ സഹായത്തോടെ രാത്രിയിലാണ് ഇയാളെ പിടികൂടിയത്. വടക്കേക്കര സബ്ബ് ഇന്‍സ്പെക്ടര്‍ അരുണ്‍ ദേവ്, എസ്സിപിഒ സലിന് കുമാര്‍, സിപിഒ മാരായ രാജേഷ്, പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.