സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കന്നാസുകളിലാക്കി കുഴിച്ചിട്ടിരുന്ന 425 ലിറ്റര്‍ ഡീസല്‍ പിടികൂടി

ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും, കാലടി പോലിസും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്. ഡീസല്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ 8 ബാരലുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്

Update: 2021-10-04 11:03 GMT

കൊച്ചി: കൊറ്റമത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും 425 ലിറ്റര്‍ ഡീസല്‍ പിടികൂടി. കന്നാസുകളിലും ഡ്രമ്മുകളിലുമാക്കി കുഴിച്ചിട്ടിരുന്ന നിലയിലാണ് ഡീസല്‍ കണ്ടെത്തിയത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും, കാലടി പോലിസും പരിശോധന നടത്തിയത്.

ഡീസല്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ 8 ബാരലുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സി ഐ ബി സന്തോഷ്, എസ്.ഐ സതീഷ് കുമാര്‍ , സി.പി.ഒ ബേസില്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുവെന്നും, പിടികൂടിയ ഡീസലിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News