കഞ്ചാവ് വില്‍പ്പന: നാലംഗ സംഘം അറസ്റ്റില്‍

തേവക്കല്‍, കൈലാസ് കോളനി മുറിയങ്കോട്ട് വീട്ടില്‍ വൈശാഖ് (29), കങ്ങരപ്പടി പുതുശ്ശേരിമല പുതിയവീട്ടില്‍ ഷാജഹാന്‍ (27), കളമശ്ശേരി ആലയ്ക്കാപ്പിള്ളി വീട്ടില്‍ സുമല്‍ വര്‍ഗീസ് (26), കളമശ്ശേരി സൗത്ത് ചെട്ടിമുക്ക് വെളുത്തമണ്ണുങ്കല്‍ വീട്ടില്‍ വര്‍ഗീസ് (32) എന്നിവരെയാണ് തടിയിട്ട പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-03-28 09:58 GMT

കൊച്ചി: കഞ്ചാവ് വില്‍പ്പനക്കാരായ യുവാക്കളുടെ നാലംഗ സംഘം അറസ്റ്റില്‍.തേവക്കല്‍, കൈലാസ് കോളനി മുറിയങ്കോട്ട് വീട്ടില്‍ വൈശാഖ് (29), കങ്ങരപ്പടി പുതുശ്ശേരിമല പുതിയവീട്ടില്‍ ഷാജഹാന്‍ (27), കളമശ്ശേരി ആലയ്ക്കാപ്പിള്ളി വീട്ടില്‍ സുമല്‍ വര്‍ഗീസ് (26), കളമശ്ശേരി സൗത്ത് ചെട്ടിമുക്ക് വെളുത്തമണ്ണുങ്കല്‍ വീട്ടില്‍ വര്‍ഗീസ് (32) എന്നിവരെയാണ് തടിയിട്ട പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് ചേലക്കാട്ടില്‍ വീട്ടില്‍ ചെറിയാന്‍ ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് രണ്ടു കിലോയോളം കഞ്ചാവും, തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റല്‍ ത്രാസും പോലിസ് പിടിച്ചെടുത്തിരുന്നു.ഇതേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെറിയാന്‍ ജോസഫുമായി കഞ്ചാവ് ഇടപാടുള്ള പ്രതികള്‍ അറസ്റ്റിലാകുന്നത്.

ഇവര്‍ നിരവധി പ്രാവശ്യം പലയിടങ്ങളില്‍ നിന്നും കഞ്ചാവ് വാങ്ങി വില്‍പ്പന നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും. ഇവര്‍ ഒരു സംഘമയാണ് പ്രവര്‍ത്തിക്കുന്നതെന്നും പോലിസ് പറഞ്ഞു. വര്‍ഗീസിനെതിരെ വിവിധ സ്‌റ്റേഷനുകളില്‍ എട്ട്, വൈശാഖിനെതിരെ മൂന്ന്, സുമലിനെതിരെ മൂന്ന് എന്നിങ്ങനെ കേസുകള്‍ നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു.

എഎസ്പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ വി എം കേഴ്‌സണ്‍, എസ്‌ഐമാരായ കെ എ സത്യന്‍, ശാന്തി കെ ബാബു, മാഹിന്‍ സലീം, എസ്‌സിപി ഒമാരായ പി എസ് സുനില്‍കുമാര്‍, വി എ ഇബ്രാഹിം കുട്ടി, കെ കെ ഷിബു, ഇ എസ് ബിന്ദു, ഇഷാദ പരീത് ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് തുടങ്ങിയവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായും, ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Tags:    

Similar News