കാറില്‍ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
എരൂര്‍ സ്വദേശി അതുല്‍ (20) നെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറില്‍ നിന്നാണ് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
കൊച്ചി: അങ്കമാലി കരയാംപറമ്പിലെ ഫ് ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എരൂര്‍ സ്വദേശി അതുല്‍ (20) നെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറില്‍ നിന്നാണ് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് ഇയാള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഞ്ചാവും ഹാഷിഷ് ഓയിലും വില്‍പ്പന നടത്തിയ പ്രതികളില്‍ നിന്നും ഇവ വാങ്ങി പണം നല്‍കിയിരുന്നത് അതുലാണെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ സോണി മത്തായി, എസ്‌ഐമാരായ അരുണ്‍ ദേവ്, ടി എം സൂഫി, ഡിനി എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ കേസിലെ പ്രതികള്‍ മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച സ്വത്ത് റൂറല്‍ പോലീസ് കണ്ട് കെട്ടിയിരുന്നു.