നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടു കടത്തി
കരുമാലൂര്‍ കോട്ടപ്പുറം മാമ്പ്ര ഭാഗത്ത് പള്ളത്ത് വീട്ടില്‍ താരിസ് (26) നെയാണ് കാപ്പ ചുമത്തി ആറുമാസത്തേക്ക് എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നും നാടു കടത്തിയത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
കൊച്ചി: ആലുവ, ആലങ്ങാട് പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. കരുമാലൂര്‍ കോട്ടപ്പുറം മാമ്പ്ര ഭാഗത്ത് പള്ളത്ത് വീട്ടില്‍ താരിസ് (26) നെയാണ് കാപ്പ ചുമത്തി ആറുമാസത്തേക്ക് എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നും നാടു കടത്തിയത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊലപാതക ശ്രമം, അടിപിടി, മയക്കുമരുന്ന്, സ്‌ഫോടക വസ്തു, അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണിയാള്‍ എന്ന് പോലിസ് പറഞ്ഞു. 2021 സെപ്തംബറില്‍ വെളിയത്തുനാട് ഭാഗത്ത് വച്ച് ഇബ്രാഹിം എന്നയാളുടെ കാറിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി 34 പേരെ നാടുകടത്തിയെന്നും, 32 പേരെ ജയിലില്‍ അടച്ചുവെന്നും എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.