കവര്‍ച്ച നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ പിടിയില്‍

ഇരട്ട സഹോദരങ്ങളായ രാഹുല്‍(18),രാകേഷ്(18) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്

Update: 2022-04-11 04:03 GMT

കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപം ഭക്ഷണം കഴിക്കാന്‍ വന്ന മലപ്പുറം സ്വദേശിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ സഹോദരങ്ങളായ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍.ഇരട്ട സഹോദരങ്ങളായ രാഹുല്‍(18),രാകേഷ്(18) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ഭക്ഷണം കഴിക്കുന്നതിനായി വരുന്ന വഴിക്ക് അംബേദ്കര്‍ സ്‌റ്റേഡിയത്തിനു സമീപംവെച്ച് പ്രതികള്‍ മൂന്നുപേരും തടഞ്ഞ് മര്‍ദ്ദിച്ച് അയാളുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച ശേഷം രക്ഷപെട്ടു. തുടര്‍ന്ന് ഇദ്ദേഹം ഉടന്‍ തന്നെ വിവരം പോലിസില്‍ അറിയിക്കുകയും അന്വേഷണം നടത്തി പോലിസ് അസ്‌കറിനെ അന്നുതന്നെ പിടികൂടുകയും ചെയ്തു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണത്തിലാണ് സംഭവത്തിനു ശേഷം ഒളിവില്‍ പോയ സഹോദരങ്ങളായ പ്രതികള്‍ പിടിയിലായത്.

പിടിയിലായ പ്രതികള്‍ക്ക് ഇതിനുമുമ്പും പല സ്‌റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ടെന്നും പോലിസ് പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രേംകുമാര്‍ ( പ്രിന്‍സിപ്പല്‍ എസ്‌ഐ ), അഖില്‍ ,സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്‌നേഷ്യസ്, ഗോഡ്‌വിന്‍ എന്നിവരും പ്രതികളെ പിടിക്കാന്‍ നേതൃത്വം നല്‍കി

Tags:    

Similar News