'ക്ഷമിക്കണം, പട്ടാളക്കാരനാണെന്നറിഞ്ഞില്ല ' ; മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പട്ടാളക്കാരന്റെ വീടാണെന്നറിഞ്ഞതോടെ മാപ്പെഴുതി സ്ഥലം വിട്ടു
തിരുവാങ്കുളത്ത് മുന്‍ സൈനികനായ പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടിക്കാനായി കള്ളന്‍ കയറിയത്.വീടിന്റെ മേല്‍ക്കൂര വരെ പൊളിച്ച് അകത്തുകടന്നപ്പോള്‍ പട്ടാളക്കാരന്റെ തൊപ്പി ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്.പാട്ടാളക്കാര്‍ രാജ്യരക്ഷയ്ക്കായി നടത്തുന്ന സേവനം മനസില്‍ നിറഞ്ഞതോടെ കള്ളന് മാനസാന്തരം വന്നു.ഉടന്‍ സമീപത്തെ ഭിത്തിയില്‍ ഒരു ക്ഷമാപണകുറിപ്പെഴുതിവെച്ച് മടങ്ങുകയായിരുന്നു
കൊച്ചി: മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പട്ടാളക്കാരന്റെ വീടാണന്നറിഞ്ഞതോടെ രാജ്യസ്‌നേഹത്താല്‍ മാപ്പെഴുതിവെച്ച് മോഷ്ടിക്കാതെ മടങ്ങി. തിരുവാങ്കുളത്ത് മുന്‍ സൈനികനായ പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടിക്കാനായി കള്ളന്‍ കയറിയത്.വീടിന്റെ മേല്‍ക്കൂര വരെ പൊളിച്ച് അകത്തുകടന്നപ്പോള്‍ പട്ടാളക്കാരന്റെ തൊപ്പി ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്.പാട്ടാളക്കാര്‍ രാജ്യരക്ഷയ്ക്കായി നടത്തുന്ന സേവനം മനസില്‍ നിറഞ്ഞതോടെ കള്ളന് മാനസാന്തരം വന്നു.ഉടന്‍ സമീപത്തെ ഭിത്തിയില്‍ ഒരു ക്ഷമാപണകുറിപ്പെഴുതിവെച്ച് മടങ്ങുകയായിരുന്നു.'ക്ഷമിക്കണം കയറിയപ്പോഴാണ് തൊപ്പി കണ്ടത്..പട്ടാളക്കാരനാണെന്ന് മനസ്സിലായി.അതുകൊണ്ട് പോകുന്നു.അടുത്ത ടയര്‍ കടയില്‍ നിന്നും എടുത്ത ബാഗും കുറച്ച് സാധനങ്ങളും ഇവിടെ വച്ചേക്കുന്നു.നാളെ അവര്‍ക്ക് കൊടുത്തേക്കണം...' ഇതായിരുന്നു കള്ളന്‍ ഭിത്തിയില്‍ കുറിച്ചത്.
മോഷണ ശ്രമം അറിഞ്ഞ് വന്ന പോലിസുപോലും കള്ളന്റെ രാജ്യ സ്നേഹം കണ്ടു മൂക്കത്ത് വിരല് വച്ചു.മോഷണം ശ്രമം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.ഐസക് മാണിയും കുടുംബവും ബാംഗ്ലൂരിലാണ്. ഐസ്‌ക് മാണിയുടെ വീടിനു സമീപത്തെ നാല് കടകളിലും മോഷണം നടന്നിരുന്നു.കടകളിലെ മോഷണം കഴിഞ്ഞ് അവസാനമാണ് കള്ളന്‍ പട്ടാളക്കാരന്റെ വീട്ടില്‍ കയറിയത്. വീടിന്റെ പിന്‍ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഭാഗം പൊളിച്ചു വീടിനകത്ത് കയറിയപ്പോള്‍ ആണ് പട്ടാളത്തൊപ്പി കണ്ട് ക്ഷമാപണം എഴുതി പിന്‍വാങ്ങിയത്.പോകുന്നതിന് മുന്‍പ് മിലിട്ടറി ക്വാട്ട ഇരിക്കുന്ന സ്ഥലം കണ്ടെത്തി കുപ്പി പൊട്ടിച്ച് രണ്ടു പെഗ്ഗും അകത്താക്കിയാണ് മോഷ്ടാവ് മടങ്ങിയത്.ടയര്‍ കടയില്‍ നിന്നും എടുത്ത ബാഗിലുണ്ടായിരുന്ന ഇരുപത്തി അയ്യായിരം രൂപ നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു.ചോറ്റാനിക്കര പോലിസ് വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.ഒരാള്‍ തന്നെയാണ് നാലു കടകളില്‍ മോഷണം നടത്തിയതെന്നും ഐസക് മാണിയുടെ വീട്ടില്‍ മോഷണത്തിനായി കയറിയെന്നും പോലിസ് പറഞ്ഞു.