തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ആംആദ്മിയും ട്വന്റി20യും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സാബു എം തോമസ്
ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് ചര്‍ച്ച നടക്കുകയാണ്. ഏതാനും പേരുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതില്‍ ചര്‍ച്ച നടക്കുകയാണെന്നും സാബു എം തോമസ് പറഞ്ഞു.തൃക്കാക്കരയ്ക്ക് യോജിച്ച നല്ല സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് ശ്രമം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയും ട്വന്റി20യും സംയുക്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് തീരുമാനമെന്ന് ട്വന്റി20 നേതാവ് സാബു എം ജേക്കബ്ബ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് ചര്‍ച്ച നടക്കുകയാണ്. ഏതാനും പേരുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതില്‍ ചര്‍ച്ച നടക്കുകയാണെന്നും സാബു എം തോമസ് പറഞ്ഞു.തൃക്കാക്കരയ്ക്ക് യോജിച്ച നല്ല സ്ഥാനാര്‍ഥിയെ കണ്ടെത്താനാണ് ശ്രമം.
കഴിഞ്ഞ തവണ മല്‍സരിക്കാനുള്ള തീരുമാനമെടുത്തത് 21 ദിവസം കൊണ്ടാണ്.പെട്ടെന്നാണ് തീരുമാനമെടുത്തത്.ഒരു പ്രാദേശിക കമ്മിറ്റി പോലുമില്ലാതെയായിരുന്നു സ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരിച്ചത്.മൂന്നു ദേശിയ മുന്നണികളോടായിരുന്നു ഏറ്റു മുട്ടിയത്.അന്ന് 14,000 വോട്ടുകള്‍ ട്വന്റി20 നേടി.മൂന്നു മുന്നണികള്‍ എന്നു പറയുമ്പോള്‍ ഏതാണ്ട് 24 രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നതാണ്.അവരോട്് ഒരു പ്രദാശേകി പാര്‍ട്ടി ഏറ്റു മുട്ടി 21 ദിവസം മാത്രം പ്രവര്‍ത്തിച്ച് 14,000ല്‍പ്പരം വോട്ടുകള്‍ നേടിയെന്നത് പ്രധാന കാര്യമാണ്.ഇത്തവണ ദേശീയ തലത്തില്‍ ഭരണ മികവ് തെളിയിച്ച ഒരു പ്രസ്ഥാനത്തിനൊപ്പം സഹകരിച്ച് നില്‍ക്കുമ്പോള്‍ എല്‍ഡിഎഫിനേക്കാളും യുഡിഎഫിനേക്കാളും ജനങ്ങള്‍ അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സാബു എം ജേക്കബ്ബ് വ്യക്തമാക്കി.
അത് സമയം ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ ഈ മാസം 15 ന് കൊച്ചിയില്‍ എത്തുന്നുണ്ടെന്നാണ് വിവരം.ട്വന്റി20യുമായി ചര്‍ച്ച നടത്തുന്നതിന് കൂടിയാണ് കേജരിവാള്‍ എത്തുന്നതെന്നാണ് വിവരം.ചര്‍ച്ചയ്ക്ക് ശേഷം അരവിന്ദ് കേജരിവാളും സാബു എം തോമസും ചേര്‍ന്ന് സംയുക്തമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.