തലശ്ശേരിയില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനം; യുവാവിന്റെ കൈപ്പത്തികള്‍ അറ്റു
തലശ്ശേരി: ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. ആര്‍എസ്എസ് പ്രവര്ത്തകന് തലശ്ശേരി എരഞ്ഞോളി പാലത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. എരഞ്ഞോളി സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തികളാണ് അറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.