കോളനികളില്‍ കൊവിഡ് പടര്‍ന്നു പിടിക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണം : മന്ത്രി കെ കെ ശൈലജ
കൊവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പതിനായിരത്തിലധികം ആകേണ്ടതായിരുന്നു മരണ സംഖ്യ. രോഗബാധിതരായവര്‍ക്ക് ചികില്‍സ നല്‍കുന്നതിലുംകേരളം മുന്നിലാണെന്ന് മന്ത്രി പറഞ്ഞു
കൊച്ചി:വയോജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഗ്രാന്റ് കെയര്‍ പദ്ധതി ശക്തമാക്കണമെന്നും കോളനികളില്‍ കൊവിഡ് പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ.എറണാകുളം റീജ്യണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയിലെ ആധുനിക കൊവിഡ് പരിശോധനാ സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കൊവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പതിനായിരത്തിലധികം ആകേണ്ടതായിരുന്നു മരണ സംഖ്യ. രോഗബാധിതരായവര്‍ക്ക് ചികില്‍സ നല്‍കുന്നതിലുംകേരളം മുന്നിലാണെന്ന് മന്ത്രി പറഞ്ഞു.മാതൃകാപരമായ എഫ് എല്‍ ടി സി കളാണ് എറണാകുളത്ത് സജ്ജീകരിച്ചിരിക്കുന്നത്.
പ്രായമുള്ളവര്‍ക്കും ഗുരുതര രോഗം ബാധിച്ചവര്‍ക്കും പ്രത്യേക കരുതല്‍ നല്‍കണം. ബ്രേക്ക് ദ ചെയിന്‍ കാംപയിന്റെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അതിവേഗത്തില്‍ കൊവിഡ് പരിശോധനാ ഫലങ്ങള്‍ ലഭ്യമാകുന്നതോടെ എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് മാതൃകാ ലാബായി മാറുകയാണെന്നും മന്ത്രി പറഞ്ഞു.കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് അതിവേഗത്തില്‍ പരിശോധനാ ഫലങ്ങള്‍ ലഭ്യമാകുന്ന ക്ലോസ്ഡ് പി സി ആര്‍ സംവിധാനമായ സിബി നാറ്റ് മെഷീന്‍ ലാബില്‍ സജ്ജമാക്കിയിരിക്കുന്നത്. ഒരു മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ കൊവിഡ് പരിശോധന കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നതാണ് ഈ ടെസ്റ്റിന് സവിശേഷത. ചടങ്ങില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ അധ്യക്ഷത വഹിച്ചു.