'മാധവ വാര്യരായത് നന്നായി, വല്ല കുഞ്ഞിപ്പോക്കറിന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ'; സ്വപ്‌നയുടെ സത്യവാങ്മൂലത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍
തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായിയെന്നും വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെയെന്നും അദ്ദേഹം ഫേയ്‌സ്ബുക്കിലെഴുതി കുറിപ്പില്‍ പരിഹസിച്ചു.
കോഴിക്കോട്: ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനി ഉടമ മാധവ വാര്യര്‍ കെ ടി ജലീലിന്റെ ബിനാമിയാണെന്ന സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ ആരോപണത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ.
തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായിയെന്നും വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെയെന്നും അദ്ദേഹം ഫേയ്‌സ്ബുക്കിലെഴുതി കുറിപ്പില്‍ പരിഹസിച്ചു.
കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധമുള്ള കെ ടി ജലീല്‍ 17 ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചെന്നും മുംബൈയിലെ ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി കെ ടി ജലീല്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെന്നുമാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തില്‍ പറയുന്നത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെ ടി ജലീലിന്റെ ബിനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ സ്വപ്‌ന അവകാശപ്പെട്ടിരുന്നു.
സംസ്ഥാനത്ത് 17 ടണ്‍ ഈത്തപ്പഴം ഇറക്കുമതി ചെയ്തു. അത് എത്തിച്ച പെട്ടികളില്‍ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നുവെന്നും പല പെട്ടികളും അപ്രത്യക്ഷമായെന്നും സ്വപ്‌ന പറഞ്ഞിരുന്നു. ഖുര്‍ആന്‍
ഇറക്കുമതി ചെയ്തു, ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സ്വപ്ന സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നത്.