കക്കി ഡാം: വ്യാജപ്രചരണങ്ങളുടെ ഉറവിടം അന്വേഷിക്കണം- എസ്ഡിപിഐ
ശബരിമല തീർത്ഥാടന കാലം തുടങ്ങാനിരിക്കെ ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിന് പിന്നിൽ ദുരൂഹതകളുണ്ട്.
പത്തനംതിട്ട: അതിശക്തമായ മഴയില്‍ കക്കി ഡാം തകരുമെന്നും റാന്നി താലൂക്കില്‍ വ്യാപക മലയിടിച്ചിലുണ്ടാവുകയും നിരവധി പേര്‍ കൊല്ലപ്പെടുമെന്ന സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെ ഉറവിടം അന്വേഷിക്കണമെന്ന് എസ്ഡിപിഐ പത്തനംംതിട്ട ജില്ലാ സെക്രട്ടറി മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. ഇത്തരം വ്യാജവാര്‍ത്തകളെ കരുതിയിരിക്കണം. വ്യാജവാർത്ത നല്‍കിയവര്‍ക്കെതിരേ കേസ് എടുക്കുമെന്ന പത്തനംതിട്ട ജില്ലാ ജില്ലാ കലക്ടറുടെ നിർദേശം സ്വാഗതാർഹമാണ്.
ശബരിമല തീർത്ഥാടന കാലം തുടങ്ങാനിരിക്കെ ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിന് പിന്നിൽ ദുരൂഹതകളുണ്ട്. ജില്ലയില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകൾ ജനങ്ങളെ ഭീതിയിലാഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.