വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കല്‍; പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍.പശ്ചിമ ബംഗാള്‍, മൂര്‍ഷിടാബാദ്,ഇസ്ലാംപൂര്‍ സ്വദേശിയായ സജിത്ത് മൊണ്ഡല്‍(30) നെയാണ് പോലീസ് പിടികൂടി. ട്രെയിന്‍, ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ് സ്ഥാപനം നടത്തി വന്ന ഇയാളെ തന്ത്രപരമായ നീക്കത്തിലൂടെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്

Update: 2021-04-28 15:15 GMT

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് പരിശോധനയുടെ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍.പശ്ചിമ ബംഗാള്‍, മൂര്‍ഷിടാബാദ്,ഇസ്ലാംപൂര്‍ സ്വദേശിയായ സജിത്ത് മൊണ്ഡല്‍(30) നെയാണ് പോലീസ് പിടികൂടി. ട്രെയിന്‍, ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ് സ്ഥാപനം നടത്തി വന്ന ഇയാളെ തന്ത്രപരമായ നീക്കത്തിലൂടെയാണ് മൂവാറ്റുപുഴ പോലിസ് പിടികൂടിയത്.

മൂവാറ്റുപുഴ കീച്ചേരിപടിയില്‍ ഉള്ള ഇയാളുടെ സ്വന്തം സ്ഥാപനത്തില്‍ നഗരത്തിലെ സ്വകാര്യ ലാബിന്റെയും ഹോസ്പിറ്റലിന്റെയും പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിവരുന്നതായി എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി പോലിസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.

പ്രതിയുടെ പക്കല്‍നിന്നും പണ മിടപാട് രേഖകളും നിരവധി ആധാര്‍ കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി പോലിസ് പറഞ്ഞു.മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണസംഘത്തില്‍ എസ്‌ഐ മാരായ വി കെ ശശികുമാര്‍,എം എ ഷക്കീര്‍, എഎസ്‌ഐ പി.എസ് ജോജി്, സീനിയര്‍ സിപിഒ അഗസ്റ്റിന്‍ ജോസഫ്, സിപിഒമാരായ പി കെ സനൂപ് , ബിബില്‍ മോഹന്‍, വി പി കുമാര്‍ , ജിന്‍സ് കുര്യാക്കോസ് എന്നിവര്‍ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എസ്.പി കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News