കേരളത്തിലെ സിനിമ ചിത്രീകരണം: മാര്‍ഗ്ഗ രേഖ തയ്യാറാക്കി ചലച്ചിത്ര സംഘടനകള്‍
കേരള ഫിലിം ചേംബര്‍,പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍,ഫെഫ്ക,അമ്മ,ഫിലിം ഡിസ്ട്രിബ്യൂഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 30 നിര്‍ദ്ദേശങ്ങളാണുള്ളത്.ഇന്‍ഡോര്‍ ചിത്രീകരണങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്
കൊച്ചി:കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമ ചിത്രീകരത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. ചലച്ചിത്ര സംഘടനകള്‍.കേരള ഫിലിം ചേംബര്‍,പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍,ഫെഫ്ക,അമ്മ,ഫിലിം ഡിസ്ട്രിബ്യൂഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 30 നിര്‍ദ്ദേശങ്ങളാണുള്ളത്.ഇന്‍ഡോര്‍ ചിത്രീകരണങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.
നിര്‍മ്മാതാവും സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറും എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഷൂട്ടിംഗില്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം.നടീനടന്മാരുടെ സഹായികള്‍ അടക്കംചിത്രീകരണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 50 പേര്‍ വരെ മാത്രമെ ആകാവു എന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കുന്നു.
ചിത്രീകരണത്തില്‍ പങ്കെടുക്കുന്നവരുടെ പേര്,രജിസട്രേഡ് മൊബൈല്‍ നമ്പര്‍,വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി,ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതിന് 48 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്,ഷൂട്ടിംഗ് ലൊക്കേഷന്‍ വിശദാംശങ്ങള്‍ എന്നിവ പ്രൊഡ്യൂുസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക എന്നിവടങ്ങളില്‍ അറിയിക്കണം.ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഇടങ്ങളില്‍ നിന്നും പുറത്തു പോകാന്‍ പാടില്ലെന്നും മാര്‍ഗ്ഗ രേഖയില്‍ വ്യക്തമാക്കുന്നു.
സെറ്റില്‍ രാവിലെ തന്നെ ഓരോ അംഗത്തിന്റെയും ശരീരോഷ്മാവ് പരിശോധിച്ച് ലോഗ് ബുക്കില്‍ രേഖപ്പെടുത്തണം.സെറ്റില്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം.അനുമതി ലഭിക്കുന്ന സന്ദര്‍ശകര്‍ ആര്‍ടിപിസിആര്‍ നടത്തി പരിശോധന ഫലം നിര്‍മ്മാതാവ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നിവര്‍ക്ക് കൈമാറണം,സെറ്റിലുള്ളവര്‍ തമ്മില്‍ ആശയവിനിമയത്തിനായി വോക്കി ടോക്കിയും മൊബൈല്‍ ഫോണും പരമാവധി ഉപയോഗിക്കുക എന്നിങ്ങനെ 30 മാഗ്ഗനിര്‍ദ്ദേശങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.ചിത്രീകരണം തുടങ്ങാനിരിക്കുന്നവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഫെഫ്കയിലും മാര്‍ഗ്ഗ രേഖ നടപ്പിലാക്കിക്കൊള്ളാമെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും മാര്‍ഗ്ഗ രേഖയില്‍ വ്യക്തമാക്കുന്നു.