ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കൊവിഡ്; പേഴ്‌സനല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍
ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലെ ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിവിഐപികള്‍ക്ക് വേണ്ടി തയ്യാറാക്കിയ മുറിയില്‍ ഇദ്ദേഹത്തെ താമസിപ്പിക്കും. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതെക്കുറിച്ച് ആരോഗ്യവകുപ്പ് പരിശോധന നടത്തും.