മൂന്നാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി; 12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി
12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. കഴിഞ്ഞ ദിവസം പൂര്‍ണമായും തടസ്സപ്പെട്ട ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ആലപ്പുഴ വഴിയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നില്ല.
കോഴിക്കോട്: കനത്ത മഴയും മണ്ണിടിച്ചിലും കാരണം കേരളത്തിലെ ട്രെയിന്‍ ഗതാഗതം മൂന്നാം ദിവസും താറുമാറായി തുടരുന്നു. 12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. കഴിഞ്ഞ ദിവസം പൂര്‍ണമായും തടസ്സപ്പെട്ട ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ആലപ്പുഴ വഴിയുള്ള ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നില്ല. പാസഞ്ചര്‍ ട്രെയിനുകള്‍ ഓടും. അതേ സമയം, ഷൊര്‍ണൂര്‍ കോഴിക്കോട് പാതയില്‍ സ്ഥിതി മോശമായി തുടരുന്നു. പാതയിലേക്ക് മണ്ണിടിഞ്ഞതാണ് പ്രശ്‌നത്തിന് കാരണം.
ഇന്ന് പൂര്‍ണമായും റദ്ദാക്കിയ തീവണ്ടികള്‍
1. കണ്ണൂര്‍ -ആലപ്പുഴ എക്‌സ്പ്രസ്
2. പുതുച്ചേരി-മംഗളൂരു എക്‌സ്പ്രസ്
3. കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി ,
4. മംഗലാപുരം -കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി
5. കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍
6. കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചര്‍
7. കോഴിക്കോട്-തൂശൂര്‍ പാസഞ്ചര്‍
8. ഷോര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍
9. പാലക്കാട് ടൗണ്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍
10. പാലക്കാട്-എറണാകുളം പാസഞ്ചര്‍
11. കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍
12. തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍
അതേ സമയം, നാഗര്‍കോവില്‍-മംഗലാപുരം ഏറനാട്(വടക്കാഞ്ചേരി വരെ), എറണാകുളം-തിരുവനന്തപുരം ഇന്റര്‍സിറ്റി, കായംകുളം-എറണാകുളം പാസഞ്ചര്‍, ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ എന്നിവ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.