'പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നു'; നടി പാര്‍വതി തിരുവോത്തിന്റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം സ്വദേശി അഫ്‌സലിനെയാണ് മരട് പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2021-12-20 13:48 GMT
കൊച്ചി: തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുവെന്ന നടി പാര്‍വതി തിരുവോത്തിന്റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി അഫ്‌സലിനെയാണ് മരട് പോലിസ് അറസ്റ്റ് ചെയ്തത്. 2017ല്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട അഫ്‌സല്‍, പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തത്.

Similar News