മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൊവിഡ്

Update: 2022-01-21 02:02 GMT

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. രാത്രിയോടെ വി എസിനെ തിരുവനന്തപുരം പട്ടത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. 98വയസുള്ള അച്യുതാനന്ദന്‍ ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുള്ള ശാരീരികാസ്വാസ്ഥ്യവും കാരണം രണ്ടുമാസം മുമ്പ് ഗുരുതരാവസ്ഥയിലായിരുന്നു.

നവംബര്‍ 19ന് ആശുപത്രിവിട്ട അദ്ദേഹം വീട്ടില്‍ പൂര്‍ണവിശ്രമത്തിലായിരുന്നു. സന്ദര്‍ശകരെ ഉള്‍പ്പെടെ കര്‍ശനമായി വിലക്കിയിരുന്നു. അതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. വി എസ് രണ്ട് ഡോസ് വാക്‌സിനെടുത്തിരുന്നു. മാര്‍ച്ച് ആറിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്നും വി എസ് ആദ്യഡോസ് സ്വീകരിച്ചത്. കൊവിഷില്‍ഡ് വാക്‌സിനാണ് വി എസ്സിന് നല്‍കിയത്. ആദ്യഡോസ് സ്വീകരിച്ച് 42 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സിനെടുത്തിരുന്നു.

Tags:    

Similar News