മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം: സൈജു തങ്കച്ചന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയെന്ന് പോലിസ്
ഇയാള്‍ ലഹരിക്കടിമയാണെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍.അന്വേഷണത്തില്‍ ഇയാള്‍ ഒട്ടേറെ നിയമവരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.സ്വമേധയ കേസെടുക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ എടുക്കും.ഏതെങ്കിലും പരാതി കിട്ടിയാല്‍ അതിലും കേസെടുക്കും
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ ലഹരിക്കടിമയാണെന്നും ഇയാള്‍ ഒട്ടേറെ നിയമവരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അന്വേഷണത്തില്‍ ഇയാള്‍ ഒട്ടേറെ നിയമവരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു.സ്വമേധയ കേസെടുക്കാന്‍ പറ്റുമെങ്കില്‍ അങ്ങനെ എടുക്കും.ഏതെങ്കിലും പരാതി കിട്ടിയാല്‍ അതിലും കേസെടുക്കും. അതിനുള്ള വകുപ്പുകള്‍ ഉണ്ട്.
ദുരുപയോഗം ചെയ്ത വിഷയത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ ആരെങ്കിലും പരാതി പറഞ്ഞാല്‍ പോലിസ് തീര്‍ച്ചയായും കേസെടുക്കും. ഇയാള്‍ അന്‍സികബീര്‍ ഉള്‍പ്പെടെയുളളവരെ കാറില്‍ പിന്തുടര്‍ന്നത് തെറ്റായ ഉദ്ദേശത്തോടെയായിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.
അതേ സമയം സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കം.ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ ഉടമ റോയിയെയു സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലിസ് ശ്രമിച്ചുവെങ്കിലും റോയി ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നതിനാല്‍ ഇതിന് സാധിച്ചിട്ടില്ലെന്നാണ് വിവരം.