മുന്‍ മിസ് കേരള അടക്കം വാഹനാപകടത്തില്‍ മരിച്ച സംഭവം:പിന്തുടര്‍ന്ന കാര്‍ ഡ്രൈവറുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി
ഔഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചനാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍, അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി.
താന്‍ കേസില്‍ പ്രതിയല്ലെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്ന് ഡ്രൈവര്‍ അബ്ദുള്‍ റഹ്മാനെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സൈജു മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ പറയുന്നത്. ഹോട്ടലില്‍ നിന്ന് കാക്കനാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അപകടം ശ്രദ്ധയില്‍പ്പെട്ടെന്നും ഉടന്‍ പോലിസിനെ അറിയിച്ചെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.
പോലിസ് അറസ്റ്റ് ചെയ്യാനും കസ്റ്റഡിയില്‍ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.