മലപ്പുറം: മുന്‍ താനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി വി മുഹമ്മദലി (94) അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് താനൂര്‍ പുതിയപള്ളിയില്‍. തീരദേശത്തെ ആദ്യകാല മുസ്‌ലിംലീഗ് നേതാവായിരുന്ന സി വി മുഹമ്മദലി 14 വര്‍ഷത്തോളം തുടര്‍ച്ചയായി താനൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുസ്‌ലിം ലീഗിലെ പിളര്‍പ്പിനെത്തുടര്‍ന്ന് പിന്നീട് അഖിലേന്ത്യാ ലീഗിന്റെ മേഖലാ നേതാവായി. താനൂരിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനായിരുന്നു. മലബാറിലെ ആദ്യകാല ഫാര്‍മസിസ്റ്റുകളിലൊരാളാണ്.
കോഴിക്കോട് ദേവഗിരി കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തീകരിച്ചു. മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ സഹപാഠിയും ഉറ്റസുഹൃത്തുമായിരുന്നു. സഹോദരങ്ങള്‍: പരേതരായ കോഴിക്കോട് മുന്‍ മേയര്‍ എം ബാവുട്ടി ഹാജി, ഡോ. എം കെ കോയ(കോഴിക്കോട്), സി പി കുഞ്ഞീവി, സി പി ഖദീജ കുട്ടി ഹജ്ജുമ്മ. മക്കള്‍: എം കുഞ്ഞിമൂസ (ബാബു), എം റഊഫ് (അലിസണ്‍സ് ഫാര്‍മ താനൂര്‍), സക്കീന, ബുഷ്‌റ, വഹീദ. മരുമക്കള്‍: ബഷീര്‍ അഹമ്മദ് (റിട്ട. മാനേജര്‍, ഐഒബി ചെന്നൈ), അബ്ദുല്‍ അസീസ് (ഫാക്ട് വളം ഡിപ്പോ, തിരൂര്‍), സബാവ (താനൂര്‍) സല്‍മ (താനൂര്‍) ജസീല (മംഗലം)