തൊടുപുഴയിലെ സ്വകാര്യബാറില്‍ നാലംഗസംഘത്തിന്റെ ആക്രമണം
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. അവധി ദിനമായതിനാലും ഒരുമണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്ന് അറിയിച്ചതോടെ നാലംഗസംഘം മര്‍ദനം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബാര്‍ ജീവനക്കാര്‍ പറയുന്നത്.
ഇടുക്കി: തൊടുപുഴയിലെ സ്വകാര്യ ബാര്‍ഹോട്ടലില്‍ നാലംഗസംഘത്തിന്റെ ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയായിരുന്നു സംഭവം. അവധി ദിനമായതിനാലും ഒരുമണി കഴിഞ്ഞതിനാലും മദ്യം തരാനാവില്ലെന്ന് അറിയിച്ചതോടെ നാലംഗസംഘം മര്‍ദനം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബാര്‍ ജീവനക്കാര്‍ പറയുന്നത്. കൗണ്ടറില്‍ അതിക്രമിച്ചുകയറി പണം തട്ടിയെടുത്തതായും ബാര്‍ ജീവനക്കാര്‍ പറയുന്നു.
അക്രമികള്‍ക്കെതിരേ തൊടുപുഴ പോലിസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും എന്നാല്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ലെന്ന് തൊടുപുഴ പോലിസ് പറഞ്ഞു. നാലംഗസംഘം ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബാര്‍ ജീവനക്കാര്‍ക്ക് അക്രമികളെ മുന്‍പരിചയമില്ലെന്നും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിശദമായി അന്വേഷണം നടത്തുമെന്നുമാണ് പോലിസ് അറിയിച്ചിരിക്കുന്നത്.