പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം റെയില്‍വെ സ്റ്റേഷനില്‍ തള്ളിയ പിടികിട്ടാപ്പുള്ളിയെ പോലിസ് സാഹസികമായി പിടികൂടി. കാസര്‍കോട് ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി എം പി രാകേഷിനെ (41) യാണ് ടൗണ്‍ സ്റ്റേഷന് പോലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ ചെറുവത്തൂരില്‍ വച്ച് പിടികൂടിയത്.
2005 സപ്തംബര്‍ 3ന് രാവിലെ 11.45 ഓടെ കണ്ണൂര്‍ പള്ളിക്കുന്നിലെ പ്രായപൂര്‍ത്തിയാവാത്ത 15 ഉം 14 ഉം വയസ്സുള്ള സഹോദരങ്ങളെ പ്രലോഭിപ്പിച്ച് സുഹൃത്തായ മുഴുപ്പിലങ്ങാട്ടെ കെ പി രൂപേഷിനൊപ്പം തട്ടിക്കൊണ്ടുപോയി മൈസൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡനത്തിനിരയാക്കി ദിവസങ്ങള്‍ക്ക് ശേഷം തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു പ്രതി.
അന്വേഷണസംഘത്തിലെ എസ്ഐ യോഗേഷ്, എഎസ്ഐ നാസര്‍, സിവില്‍ പോലിസ് ഓഫിസര്‍ രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവ ശേഷം വിദേശത്തും മറ്റും ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ 2008 ല്‍ കണ്ണൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അക്കാലത്ത്ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു. മക്കളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലായിരുന്നു പോലിസ് കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.