ചോദ്യം ചെയ്യലിന് ഇ ഡി യോട് കൂടുതല്‍ സമയം ചോദിച്ച് സ്വപ്‌ന മടങ്ങി

ഇ ഡി യുടെ നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ 11.20 ഓടെ കൊച്ചിയിലെ ഓഫിസില്‍ സ്വപ്‌ന സുരേഷ് ഹാജരായിരുന്നുവെങ്കിലും ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇ ഡി യോട് കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു.സ്വപ്‌നയടെ ആവശ്യം ഇ ഡി അംഗീകരിച്ചതോടെ സ്വപ്‌ന മടങ്ങി

Update: 2022-02-15 08:00 GMT

കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി യോട് രണ്ടു ദിവസം സമയം തേടി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്.ഇ ഡി യുടെ നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ 11.20 ഓടെ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ സ്വപ്‌ന സുരേഷ് ഹാജരായിരുന്നുവെങ്കിലും ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇ ഡി യോട് കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു.സ്വപ്‌നയടെ ആവശ്യം ഇ ഡി അംഗീകരിച്ചതോടെ സ്വപ്‌ന മടങ്ങി.

കൊച്ചിയില്‍ തന്നെ സ്വപ്‌ന തങ്ങുമെന്നാണ് വിവരം.രണ്ടു മൂന്നു ദിവസത്തെ സമയം താന്‍ ഇഡിയോട് ചോദിച്ചതായി സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തിരുവനന്തപുരത്ത് നിന്നും രാവിലെ യാത്ര ചെയ്ത് വന്നപ്പോള്‍ തനിക്ക് വയ്യാതെയായി.അഭിഭാഷകനുമായും താന്‍ സംസാരിച്ചിരുന്നു.തന്റെ ആവശ്യം ഇ ഡി അംഗീകരിച്ചതായും സ്വപ്‌ന സുരേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇന്ന് ഹാജരാകണമെന്ന് ഇ ഡി തന്നോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.അതു പ്രകാരമാണ് താന്‍ ഇന്ന് എത്തിയതെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയ സ്വപ്‌ന സുരേഷ് രാവിലെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സരിത്തും സ്വപ്‌നയ്‌ക്കൊപ്പം അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സ്വപ്‌ന ഇ ഡിക്കു മുന്നില്‍ എത്തിയത്.സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന സ്വപ്‌ന സുരേഷ് ഏതാനും നാളുകള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.കേസിലെ മറ്റൊരു പ്രതിയായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കര്‍ എഴുതി അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തില്‍ സ്വപ്‌നയക്കെതിരെ പരമാര്‍ശമുണ്ടായിരുന്നു.ഇതിനു പിന്നാലെ ശിവശങ്കറിനെതിരെ കുടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സ്വപ്‌നയും രംഗത്തു വന്നിരുന്നു.ഇതേ തുടര്‍ന്നാണ് ഇതില്‍ കൂടുതല്‍ വ്യക്തത തേടി ഇ ഡി വീണ്ടും സ്വപ്‌നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.ഇ ഡിയുടെ ചോദ്യം ചെയ്യലുമായി സഹകരിക്കമെന്ന് സ്വപ്‌ന സുരേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News