സംസ്ഥാനത്ത് പരീക്ഷാ നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിച്ച് സര്‍ക്കാര്‍

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

Update: 2020-04-17 06:37 GMT
സംസ്ഥാനത്ത് പരീക്ഷാ നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ബി ഇക്ബാല്‍ ചെയര്‍മാനായ ആറംഗ സമിതിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

അധ്യയനനഷ്ടവും പരീക്ഷാ നടത്തിപ്പും ക്രമീകരിക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സമിതിയെ നിയോഗിച്ചത്. ഒരാഴ്ചയ്ക്കകം സമിതി റിപോര്‍ട്ട് സമര്‍പ്പിക്കണം. എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.  

Tags: