സര്‍ക്കാര്‍ സ്‌കൂള്‍ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാന്‍ പാടില്ല: ബാലാവകാശ കമ്മീഷന്‍

Update: 2021-09-19 03:49 GMT
സര്‍ക്കാര്‍ സ്‌കൂള്‍ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാന്‍ പാടില്ല: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുമായി ബന്ധപ്പെട്ട ഭൂമിയില്‍ വിദ്യാഭ്യാസ ആവശ്യത്തിനല്ലാത്ത മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. നെടുമങ്ങാട് ഗവ.എല്‍പി സ്‌കൂളിന് സമീപം പൊതുജനങ്ങള്‍ക്കായി നഗരസഭ നിര്‍മിക്കുന്ന ശൗചാലയ നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ കുട്ടികള്‍ നല്‍കിയ ഹരജി തീര്‍പ്പാക്കി കമ്മീഷന്‍ അംഗം കെ നസീറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതില്‍ സ്വീകരിച്ച നടപടി 60 ദിവസത്തിനകം അറിയിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Tags:    

Similar News