ഗവര്‍ണര്‍ക്ക് കത്തെഴുതാന്‍ മന്ത്രിക്ക് അവകാശമില്ല; ആര്‍ ബിന്ദുവിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍
മന്ത്രി പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. തന്റെ നീതിബോധത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യേണ്ടിവന്നു.
തിരുവനന്തപുരം: മന്ത്രി ആര്‍ ബിന്ദുവിനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്ക് കത്തെഴുതാന്‍ മന്ത്രിക്ക് അധികാരമില്ല. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
രാഷ്ട്രീയ ഇടപെടലുകളുടെ സാഹചര്യങ്ങളില്‍ തനിക്ക് ചാന്‍സിലര്‍ ആയി തുടരാന്‍ സാധിക്കില്ലെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി. മന്ത്രി ആര്‍. ബിന്ദു തനിക്ക് നേരിട്ട് കത്തെഴുതിയത് ഭരണഘടന വിരുദ്ധമാണ്. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനാണ് താന്‍ നിയമന ശുപാര്‍ശയില്‍ ഒപ്പിട്ടത്.
മന്ത്രി പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. തന്റെ നീതിബോധത്തിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യേണ്ടിവന്നു. അത് തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ചാന്‍സിലര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചത്. സര്‍വകലാശാലകളില്‍ നടക്കേണ്ടത് നിയമവാഴ്ചയാണ്. മനുഷ്യവാഴ്ചയല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് മൂർച്ഛിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. പ്രതിപക്ഷവും ഗവർണറുടെ നിലപാടാണ് ആവർത്തിച്ചത്. മന്ത്രിയുടെ രാജി ആവശ്യവുമായി പ്രതിപക്ഷം നേരത്തെ തന്നെ പ്രത്യക്ഷ സമരത്തിലാണ്.