പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ
തട്ടിപ്പിനെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ല.
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന്റെ പേരിൽ കൂടുതൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തട്ടിപ്പിനെതിരേ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗവർണർ പറഞ്ഞു.
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഭവത്തിലെ സൂത്രധാരനായ മഹേഷ് ഉൾപ്പടെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് മഹേഷ് എന്നാണ് പോലിസ് വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാംപ്രതി വിഷ്ണു, ആറും ഏഴും പ്രതികളായ നിധിൻ, ഭാര്യ ഷിന്റു എന്നിവരും അറസ്റ്റിലായിരുന്നു.