സ്വര്‍ണ്ണക്കള്ളക്കടത്തിനായി 'സിപിഎം കമ്മറ്റി' എന്ന പേരില്‍ ടെലഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കി: സരിത്തിന്റെ മൊഴി പുറത്ത്

സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്

Update: 2020-10-19 10:15 GMT

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിനായി പ്രതികള്‍ ടെലഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കിയിരുന്നു എന്ന മൊഴി പുറത്ത്. യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിന്റെ മൊഴിയാണ് പുറത്തായത്. കള്ളക്കടത്തിനായി 'സിപിഎം കമ്മറ്റി' എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയെന്നാണ് സരിത്ത് പറയുന്നത് .സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു എന്നും സരിത്ത് മൊഴിയില്‍ പറയുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് മൊഴിയില്‍ പറയുന്നുണ്ട്.

Tags:    

Similar News